ഓണം വന്നത് ഓര്‍മ്മയില്‍ നിന്നാവാം
പുല്ലില്‍ നിന്നൊ പൂക്കളില്‍ നിന്നോ ആവാം
അമ്മയുടെ കണ്ണില്‍ നിന്നാവാം
അച്ഛന്റെ നടപ്പില്‍ നിന്നാ‍വാം
വീടിന്റെ ഉത്തരത്തില്‍ നിന്നാവാം

നമുക്ക്
മാവേലിയെന്ന് വിളിക്കാം

ബ്ലോത്രം ഓണപ്പതിപ്പിന്
കൂടെക്കൂടിയവര്‍ക്കും
പൂ നുള്ളിയവര്‍ക്കും
കുരവവിളിച്ചവര്‍ക്കും
വെയിലിനും തുമ്പിക്കും
മാഞ്ഞ കര്‍ക്കിടകത്തിനും
നന്ദി

എല്ലാവര്‍ക്കും
ഓരോ തുമ്പപ്പൂ
സ്നേഹം


ബ്ലോത്രം ഓണപ്പതിപ്പ് 2009
ഓണപ്പതിപ്പിലേക്ക് >>>